കടവത്തൂർ : സെൻറർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് മത്സര പരീക്ഷകളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പി എസ് സി, യു പി എസ് സി, എസ് എസ് സി, ആർ ആർ ബി തുടങ്ങിയ വിവിധ മത്സര പരീക്ഷകളുടെ പ്രാധാന്യം, പരീക്ഷയ്ക്ക് തയ്യാറാവേണ്ടതിന്റെ രീതികൾ എന്നിവയെ കുറിച്ചുള്ള സിജിയുടെ ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ വി കെ സുജൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് ടി വി അഖില അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥനും സിജി റിസോഴ്സ് പേഴ്സനുമായ അബ്ദുള്ള നഷീത്ത് ക്ലാസിന് നേതൃത്വം നൽകി.
പ്രധാന അധ്യാപകൻ റമീസ് പാറാൽ, എൻ എസ് എസ് കോഡിനേറ്റർ ജാബിർ ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.