പാനൂർ: അന്യ സംസ്ഥാന തൊഴിലാളിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വെസ്റ്റ് ബംഗാൾ ജൽപയ്ഗുരി റായ്ചെങ്കയിലെ യോഗേശ്വർ മജുംദാറിൻ്റെ മകൻ അജയ് മജുംദാറി (21) നെയാണ് അക്കാനിശേരിയിലെ മീത്തലെ വീട്ടിൽ വാടക വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 5 മണിയോടെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.