Zygo-Ad

ബസ് സമരം പിൻവലിച്ചു: മിക്ക റൂട്ടുകളിലും ബസ്സുകൾ ഓടിത്തുടങ്ങി

 


പാനൂർ മേഖലയിൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു. പാനൂർ പൊലീസ് ഇൻസ്പെക്ടർ എംവി ഷിജുവുമായി തൊഴിലാളികളും,ബസ് ഉടമകളും നടത്തിയ ചർച്ചയിലാണ് തീരുമാനം.

കണ്ടക്ടർ വിഷ്ണുവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ അലംഭാവവുണ്ടാവുകയാണെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് തൊഴിലാളികൾ അറിയിച്ചു.

പാനൂർ സ്റ്റേഷനിൽ നടന്ന ചർച്ചയിൽ കെ.ബിജു,സി.കെ റോജിൻ,കെ.അശ്വിൻ, കെ.വൈഷ്ണവ്,കെ.അർജുൻ, നിവേദ് കൃഷ്ണ,എം.കെ അമൽ, പിടികെ സുനിൽ, എം. പ്രജിത്ത്, പി.വി സജേഷ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ