വന്യജീവികളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ വിള സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു പ്രധാനയോഗം 16/07/2025 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ചമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്നു.
ഈ യോഗം പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. കൃഷിയെ ബാധിക്കുന്ന വന്യജീവികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളെക്കുറിച്ചും, കർഷകർക്ക് ലഭ്യമായ സഹായങ്ങൾക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ യോഗസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകണമെന്ന് കരിയാട് കൃഷി ഭവൻ അറിയിച്ചു.