Zygo-Ad

കെ എസ് ടി യു ചൊക്ലി ഉപജില്ലാ കമ്മിറ്റി കുറ്റവിചാരണ സമര സംഗമം സംഘടിപ്പിച്ചു


 ചൊക്ലി : നീതിനിഷേധ സർക്കാരിനെതിരെ കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ എസ് ടി യു ചൊക്ലി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊക്ലി  എ ഇ ഓഫീസിന് സമീപം കുറ്റവിചാരണ സമര സംഗമം സംഘടിപ്പിച്ചു.

 ജില്ലാ പ്രസിഡണ്ട്  എം പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് മുഹമ്മദ് കീഴ്പ്പാട്ട് അധ്യക്ഷത വഹിച്ചു.

 സാദിഖ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് എ അബ്ദുൽ ജലീൽ, ജില്ലാ സെക്രട്ടറി റഫീഖ് കാരക്കണ്ടി, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.പി സുബൈർ, ഹൈറുന്നിസ പി.വി നൗഷാദ് പി.സി  നൗഷത്ത് കൂടത്തിൽ  ഷമീർ എ.കെ , നൗഫൽ കെ.പി എന്നിവർ സംസാരിച്ചു.

ഉപജില്ലാ  ജനറൽ സെക്രട്ടറി അബ്ദുസമദ് സ്വാഗതവും സി.എം ബഷീർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ