പാനൂർ :സഹകരണ മേഖലയിൽ സർക്കാർ തലത്തിലുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പാനൂർ വെസ്റ്റ് യുപി സ്ക്കൂൾ പുതുക്കുടി പുഷ്പൻ നഗറിൽ കെസിഇയു സംസ്ഥാന ജനറൽ സെക്രടറി എൻകെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപി അനീഷ് കുമാർ, സികെ സജിത്ത്, കെപി വിജില എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി സീന രക്തസാക്ഷി പ്രമേയവും, കെടി മനോജ് അനുശോചന പ്രമേയവുമവതരിപ്പിച്ചു. കെ അജിത്കുമാർ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ സെക്രടറി കെവി പ്രജിഷ്, സംസ്ഥാനകമ്മിറ്റിയംഗം അനൂപ് ചന്ദ്രൻ, ജില്ലാകമ്മിറ്റിയംഗം എംവി സുരേഷ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെകെ സുധീർകുമാർ സ്വാഗതം പറഞ്ഞു. ദീർഘകാലം സംഘടനയുടെ പാനൂർ ഏരിയ സെക്രടറിയായി പ്രവർത്തിച്ച കെ അജിത്കുമാറിനുള്ള യാത്രയയപ്പ് സമ്മേളനം സിപിഐ എം പാനൂർ ഏരിയ സെക്രടറി കെഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെടി മനോജ് അധ്യക്ഷനായി. ഭാരവാഹികൾ: കെടി മനോജ് (പ്രസിഡൻ്റ്).സികെ ഷജിത്ത്, എൻകെ അനിൽകുമാർ, ടിടി പ്രസീത(വൈസ് പ്രസിഡൻ്റ്).സിപി അനീഷ് കുമാർ (സെക്രടറി).വി ബാബു, കെ സവിത, പിപി പ്രഗീഷ് ( ജോയിൻ്റ് സെക്രടറി).പി സീന (ട്രഷറർ)