ചൊക്ലി: മേലേ ചൊക്ലിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വാർപ്പും ബീമും സിമന്റ് അടർന്ന് കമ്പികൾ പുറത്തായത് അപകടത്തിന് കാരണമാകും.
ഈ ബസ് ഷെൽട്ടറിൽ ഇരുന്ന് ചെരുപ്പ് ,കുട, ബേഗ് തുടങ്ങിയവ റിപ്പേർ ചെയ്ത് നിത്യവൃത്തിക്കായ് തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാൾ അവിടെയുണ്ട്.
അവർക്കും വിദ്യാർത്ഥികൾക്കും ജോലി ആവശ്യത്തിനും മറ്റും ബസ്സ് കാത്തിരിക്കുന്നവർക്കും ഏറെ പ്രയാസമാണ് ഷെൽട്ടർ ബലപ്പെടുത്തി അപകടാവസ്ഥയിൽ നിന്ന് മുക്തി നേടാൻ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. വേണ്ട നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങളും നാട്ടുകാരും ആവശ്യപ്പെടുന്നു.