Zygo-Ad

തകർന്നു വീണ പുത്തൂർ - ചെമ്മരോട്ട് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് പുത്തൂർ മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.


ചെമ്മരോട്ട് പാലത്തിനു സമീപം നടന്ന ധർണ്ണാ സമരം കെ.പി.സി.സി മെമ്പർ വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ പുത്തൂർ കണ്ണംപൊയിൽ - താഴെ കുന്നോത്ത്പറമ്പ് റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണ് ചെമ്മരോട്ട് പാലം. 

 ഏകദേശം 30 വർഷത്തിലധികം പഴക്കമുള്ള ഈ പാലത്തിൻ്റെ തൂണുകളും പാർശ്വഭിത്തികളും പൊട്ടി പൊളിഞ്ഞ് പൂർണ്ണമായും തകർന്നിട്ട് ഒരു വർഷത്തിലധികമായിട്ടും പുനർനിർമാണം നടന്നിട്ടില്ല.

സ്കൂൾ ബസ്സുകളും ടിപ്പർ ലോറികളും മറ്റു ചെറു വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ ഇതു വഴിയാണ് കടന്നു പോയിരുന്നത്.

കുന്നോത്ത്പറമ്പ് സഹകരണ ആശുപത്രി, സർക്കാർ മൃഗാശുപത്രി, പുത്തൂർ എൽ പി സ്കൂൾ, മസ്ജിദ്, മദ്റസ, പുല്ലാഞ്ഞോട്ട് ഭഗവതി ക്ഷേത്രം, തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കാൽനടയായും വാഹനങ്ങളിലുമായി നിരവധി പേർ ദിനംപ്രതി യാത്ര ചെയ്യുന്ന വഴിയാണിത്.

നടന്നു പോകുന്നതിനും സ്കൂട്ടർ പോകുന്നതിനുമായി താല്കാലികമായി നാട്ടുകാർ സ്ഥാപിച്ച ഇരുമ്പു ഷീറ്റിട്ട പാലവും ഇപ്പോൾ അപകടാവസ്ഥയിലാണ് .

ആയതിനാൽ പഞ്ചായത്തും മറ്റു ബന്ധപ്പെട്ട അധികാരികളും പാലം പുനർ നിർമ്മിക്കാനുള്ള സത്വര നടപടി സ്വീകരിച്ച് ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലത്തിന് സമീപം നടന്ന പ്രതിഷേധ ധർണ്ണാ സമരം കെ പി സി സി മെമ്പർ വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടി.എ നാസർ അധ്യക്ഷനായി .വള്ളിൽ നാരായണൻ, വി പി അബ്ദുള്ള ഹാജി, നസീർ പുത്തൂർ, സി.പുരുഷു മാസറ്റർ , കെ പി വിജീഷ്, മുസ്തഫ മുതുവന, പി പി പവിത്രൻ ഇസ്‌മയിൽ ടി എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ