Zygo-Ad

മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ എം.അഹമ്മദ് മാസ്റ്റർ സ്മാരക അവാർഡ് ഫൈസൽ കൂലോത്തിന്

 


സാമൂഹിക രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന   കണ്ണങ്കോടിലെ പരേതനായ മഠത്തിൽ അഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി, കണ്ണങ്കോടിലെ അമ്മദ് മാസ്റ്റർ സ്മാരകവേദി, പ്രതിഭകളെ ആദരിക്കലും മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു.

സ്മാരകവേദി നൽകുന്ന, മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ അവാർഡിന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് അർഹനായി, ജനപ്രതിനിധി എന്ന നിലയിൽ കൃഷിക്കും വികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള സന്തുലിത വികസന പ്രവർത്തനങ്ങൾ, വാർഡിൽ മഞ്ഞൾ സ്വയം പര്യാപ്തത ലക്ഷ്യം വെച്ചുകൊണ്ട് സംഘടിപ്പിച്ച മഞ്ഞൾ ഗ്രാമം ഉൾപ്പെടെ മെമ്പർ ഇനിഷ്യേറ്റീവിൽ സംഘടിപ്പിച്ച കൃഷിക്കും പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ, കുട്ടികൾക്കായി സംഘടിപ്പിച്ച, എൻറെ വാഴ പദ്ധതി, ശ്രദ്ധേയമായ കുട്ടികളുടെ കൃഷി മത്സരം ഉൾപ്പെടെയുള്ള മാതൃകാ കാർഷിക പ്രവർത്തനങ്ങൾ, എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്,

കണ്ണങ്കോട് സംഘടിപ്പിച്ച ചടങ്ങിൽ പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം അവാർഡ് കൈമാറി, മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ മണ്ഡലം കമ്മിറ്റി ട്രഷററും, കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പരിസ്ഥിതി സമിതി അംഗവും കൂടിയാണ് ഫൈസൽ കുലോത്ത്.

പ്രതിഭകൾക്കുള്ള  ആദരവ്, മടപ്പള്ളി ഗവൺമെൻറ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വാർ ട്രോമ ഇൻ സൗത്ത് ഏഷ്യൻ ഫിക്ഷൻ എന്ന വിഷയത്തിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ബിന്ദിയാ ഷിജിത്ത് ഏറ്റുവാങ്ങി,

മാഹി മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഷിജിത്ത് ടി യുടെ ഭാര്യയാണ് മികച്ച  അവാർഡ് കരസ്ഥമാക്കിയ ബിന്ദിയാ ഷിജിത്ത് ,തമ്മാളിൽ ഗോപാലൻ സ്മാരക ക്യാഷ് അവാർഡ്  എം.എ ബിരുദധാരിയും, മാതൃകാ വിദ്യാർത്ഥിയുമായ അമയ രാജീവൻ ഏറ്റുവാങ്ങി, ഉന്നത വിജയികൾ ഉൾപ്പെടെ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ പ്രദേശത്തെ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് ടി.കെ നാണു അധ്യക്ഷത വഹിച്ച ചടങ്ങ് പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് നേതാവ് സി. പുരുഷു മാസ്റ്റർ, അശോകൻ.കെ, ശ്രീധരൻ മാസ്റ്റർ, റസാഖ് പൂതങ്കോട്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ടി പ്രകാശൻ മാസ്റ്റർ  അനുശോചന സന്ദേശം വായിച്ചു.

പ്രദീപൻ.ടി സ്വാഗതം പറഞ്ഞ യോഗത്തിൽ, ഷിജിത്ത് ടി നന്ദി രേഖപ്പെടുത്തി..

വളരെ പുതിയ വളരെ പഴയ