10ാം വയസ്സിൽ നാടുവിട്ട വിളക്കോട്ടൂർകാരനായ 75കാരൻ വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെ തേടി സോഷ്യൽ മീഡിയയിൽ ആന്ധ്രയിൽ നിന്നും പാനൂർ വിളക്കോട്ടൂർ സ്വദേശി ഹമീദ് ആണ് ഉറ്റ ബന്ധുക്കളെ കാണാൻ ആഗ്രഹവുമായി രംഗത്ത്വന്നത്.
60 വർഷം മുമ്പ് 10 വയസ്സിൽ കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത വിളക്കോട്ടൂരിൽ നിന്നും നാട് വിട്ട അബ്ദുൾ ഹമീദ് (75) ബന്ധുക്കളെ അന്വേഷിക്കുന്നു.
ആന്ധ്രയിലെ ഹിന്ദുപൂരിൽ ഒരു പള്ളിയിൽ വർഷങ്ങളായി മുഅദ്ദിനായി ജോലി ചെയ്യുന്ന ഇയാൾ പള്ളിയിലെത്തിയ മലപ്പുറം സ്വദേശി നസീഫുമായി പരിചയപ്പെട്ടപ്പോഴാണ് സ്വദേശത്തെ കുറിച്ച് വിവരിച്ചത്.
പിതാവിൻ്റെ പേര് ഫക്രു എന്നാണെന്നും അന്ന് രണ്ട് അനിയൻമാർ ഉണ്ടായിരുന്നു.ഉമ്മ നേരത്തെ മരണപ്പെട്ടിരുന്നതായും ഇയാൾ പറയുന്നു.
പാനൂരിനടുത്ത വിളക്കോട്ടൂർ എന്ന സ്ഥലത്ത് ഒരു പള്ളിയുടെ പിറകിൽ ആണ് അന്ന് വീട് ഉണ്ടായിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നു. മറ്റു വിവരങ്ങൾ ഓർമ്മയില്ല.
ആന്ധ്രയിൽ വിവാഹം കഴിച്ച ഇയാൾക്ക് ആ ബന്ധത്തിൽ 4 പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ട്. 40 വർഷം മുമ്പ് തൻ്റെ ഭാര്യ മരണപ്പെട്ടതായും ഹമീദ് പറയുന്നു. തിരിച്ചറിയുമെങ്കിൽ ഒരിക്കലെങ്കിലും ബന്ധുക്കളെ കാണാൻ ഇയാൾക്ക് ആഗ്രഹമുണ്ട്. ഫോൺ:
9746169778