പാനൂർ :കൂത്തുപറമ്പ് മണ്ഡലത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പാനൂർ താലൂക്ക് ഹോസ്പിറ്റലിന്റെ (ഒ പി ) വിഭാഗം പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്,മതിയായ ഡോക്ടർമാർ ഇല്ല,മരുന്നുകളില്ല മഴക്കാലത്ത് ആശുപത്രിയുടെ ചുമരുകളും പ്രധാന കവാടവും ഈർപ്പവും പൂപ്പലും പിടിച്ച് വൃത്തിയില്ലാത്ത അവസ്ഥയിലാണ്,വർഷങ്ങളായി ആശുപത്രിക്ക് ഒന്ന് പെയിൻ്റ് അടിച്ചിട്ട്, ഒ പി പരിശോധന റൂമിന്റെ തറകളിൽ സ്ഥാപിച്ച ടൈലുകൾ ഇളകി നിൽക്കുകയും അപകടാവസ്ഥയിലുമാണ്,ആശുപത്രിയിലെ ജനറേറ്റർ തകരാറിലായിട്ട് രണ്ടുമാസത്തോളമായി ഇതു കാരണം വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ഹോസ്പിറ്റൽ ഇരുട്ടിലാണ്,മെഡിക്കൽ ഓഫീസർ വിരമിച്ചിട്ട് രണ്ടുമാസമായിട്ടും ഇതുവരെയായും പുതിയ മെഡിക്കൽ ഓഫീസറെ ആശുപത്രിയിൽ നിയമിച്ചിട്ടില്ല,രാത്രികാലങ്ങളിൽ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ തെരുവുനായ കൂട്ടങ്ങളാണ്,ഒരുഭാഗത്ത് ആരോഗ്യ മേഖലയിലെ വികസനത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സർക്കാർ,അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പൊറുതിമുട്ടുന്ന പാനൂർ ആശുപത്രിയിലെ ദുരവസ്ഥ പരിഹരിക്കാൻ തയ്യാറാകാത്തത് പൊതു ജനങ്ങളോട് കാണിക്കുന്ന വെല്ലുവിളിയാണെന്ന് എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കെ വി റഫീഖ് കൂത്തുപറമ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു,അടിയന്തരമായി ആശുപത്രിയുടെ ദുരവസ്ഥക്ക് പരിഹാരം കാണാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ല എങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു