കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ നിന്ന് ഫിസിക്സ് വിത്ത് കമ്പ്യൂറ്റേഷണൽ&നാനോ സയൻസ് സ്പെഷ്യലൈസേഷനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുന്നോത്ത് അഞ്ജലി സുരേന്ദ്രനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം നിർവഹിച്ചു. വി പി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി പി പ്രേമനാഥൻ മാസ്റ്റർ , കുന്നോത്ത് പവിത്രൻ , എൻ പി സരോജിനി,
കെ.പി , പ്രഭാകരൻ എം കെ പ്രേമൻ, കെ പി ഭാർഗവൻ മാസ്റ്റർ, അഞ്ജലി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസ്തുത യോഗത്തിൽ വെച്ച് പുതിയ അംഗത്തെ വരവേൽക്കുകയും ചെയ്തു.