പാനൂർ:കടവത്തൂർ ഇരഞ്ഞിൻ കീഴിലെ അൽ ഇഹ്‌സാൻ ഹിഫ്ദ് സ്കൂളിൽ നിന്നും വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശരീഫ് ഉപഹാര സമർപ്പണം നടത്തി. മുനവ്വർ എം കെ, ഇഹ്‌സാൻ ഇസ്ഹാഖ് എം, മുഹന്നദ് എം കെ, അമ്മാർ ബ്നു ഫിർഷാദ് എന്നീ വിദ്യാർഥികളാണ് ഖുർആൻ പൂർണമായും ഹൃദിസ്തമാക്കിയത്. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാനൂർ മണ്ഡലം പ്രസിഡന്റ് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി, അബ്ദുൽകരീം ചമ്പാട്, പി പി കാസിം, അബ്ദുറഹീം, മുഹമ്മദ് എം,ഫാസിൽ അൽ ഹികമി എന്നിവർ പ്രസംഗിച്ചു.നജീബ് എം സ്വാഗതവും ബാസിൽ ജവാദ് കെ കെ നന്ദിയും പറഞ്ഞു.