Zygo-Ad

വായനവസന്തം പരിപാടി പാനൂർ പിആർ ലൈബ്രറിയിൽ തുടങ്ങി

 


പാനൂർ : ടൗണിലെ കടകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ, ടാക്സി-ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർക്ക് അഭിരുചിക്കനുസരിച്ച് വായിക്കാൻ സൗകര്യം ഒരുക്കുന്ന വായനവസന്തം പരിപാടി പാനൂർ പിആർ ലൈബ്രറിയിൽ തുടങ്ങി.

ഓരോ ആഴ്ചയിലും ലൈബ്രേറിയൻ നേരിട്ട് പുസ്തകമെത്തിക്കും. പാനൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. വി.പി. ചാത്തു അധ്യക്ഷതവഹിച്ചു.തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. പ്രദീപൻ പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗൺസിലർ പ്രീതാ അശോക് അംഗത്വവിതരണം ഉദ്ഘാടനംചെയ്തു. സബ് ഇൻസ്പെക്ടർമാരായ കെ.എം. സുജോയ്, വി. ശ്രീപ്രസാദ് എന്നിവർ ആദ്യ അംഗങ്ങളായി ചേർന്നു. ഇവർക്കുള്ള പുസ്തകങ്ങളും തുണിസഞ്ചിയും എംഎൽഎ കൈമാറി. പ്രിൻസിപ്പൽ എസ്.ഐ. കെ. സുഭാഷ് ബാബു, ജയചന്ദ്രൻ കരിയാട്, ഇ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ