ക്യാമ്പസിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന് പരാതിയെ തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. സ്കൂൾ പരിസരത്ത് പലയിടങ്ങളിലായി തരംതിരിക്കാത്ത മാലിന്യം കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തി.
വിദ്യാർത്ഥികൾ ഉപേക്ഷിച്ചു പോയ ബാഗ്, ഷൂ, സ്റ്റീൽ പ്ലേറ്റുകൾ എന്നിവ മതിലിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ രീതിയിലാണ് പരിശോധനയിൽ കണ്ടെത്തിയത്.
2500 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ പാട്യം ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.പരിശോധനയിൽ കെ.ആർ അജയകുമാർ,ശെരീകുൽ അൻസാർ, അർജുൻ എ, അഷിത്ത് എന്നിവർ പങ്കെടുത്തു