പാനൂർ: ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയും, (സിപിഐ എം) പാനൂർ ഏറിയാ കമ്മറ്റി അംഗവുമായ സഖാവ് കിരൺ കരുണാകരനെ 107 കേസിൻ്റെ പശ്ചാത്തലത്തിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യ്ത പാനൂർ പോലീസ് നടപടി തികച്ചും പ്രതിഷേധാർഹമെന്ന് (സിപിഐഎം)പാനൂർ ഏറിയാ കമ്മറ്റി പ്രസ്താവിച്ചു.
ഇപ്പോൾ ചുമത്തപ്പെട്ട 107 കേസിന് തലശ്ശേരി ആർഡിഒ കോടതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കൊപ്പം കിരൺ കരുണാകരൻ ഹാജരായതായിരുന്നു. എന്നാൽ കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ കിരണിൻ്റെ പേര് ഇല്ലാത്തതിനാൽ തിരിച്ചു വരികയായിരുന്നു.
ഇതേ കേസിൽ പിന്നീട് പോലീസ് കിരണിനെ ഉൾപ്പെടുത്തുകയായിരുന്നു. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഇല്ലാതിരിക്കെ പോലിസിൻ്റെ ഈ നടപടി സംശയാസ്പദമാണ്.
കാള പെറ്റെന്ന് കേട്ട് കയറെടുത്ത് ഓടിയതെന്ന പോലെ എസ്എഫ്ഐയുടെ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് ഓഫീസ് ആക്രമിച്ചെന്ന അടിസ്ഥാന രഹിത വാർത്തയും കേട്ട് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും വനിതാ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്യുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കയറി ഇറങ്ങിപ്പോകുമ്പോഴാണ്
107 കേസിൻ്റെ പേരിൽ പോലിസിൻ്റെ ഈ അതിക്രമം സഹപ്രവർത്തകയെ കയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ എത്തിയിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല.
പോലീസിൻ്റെ നീതി നിർവ്വഹണത്തിലെ പക്ഷപാതിത്വവും തികഞ്ഞ നിരുത്തരവാദപരമായ സമീപനവും പോലീസ് തിരുത്തണമെന്ന് (സിപിഐഎം) ഏറിയാ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നീതിനിർവ്വണത്തോട് സഹകരിക്കുന്ന പൊതു പ്രവർത്തകനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത രീതിയിൽ ഡിവൈഎഫ് ഐ പാനൂർ ബ്ലോക്ക് കമ്മറിയും പ്രതിഷേധം രേഖപ്പെടുത്തി.