പെരിങ്ങത്തൂർ :പാനൂർ നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പുല്ലൂക്കര സംഗമം - പുരത്തറയുള്ളതിൽ റോഡ് നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ അൻസാർ അണിയാരം, ദേവദാസ് മത്തത്ത്, പി .പി . അബൂബക്കർ ഹാജി, അബ്ദുൾ ലത്തീഫ് നല്ലൂർ, പി.പി. അബ്ദുൾ റസാഖ്, വി.പി. വേണുഗോപലൻ, പ്രദീപൻ മീത്തൽ എന്നിവർ സംസാരിച്ചു.
കളഞ്ഞു കിട്ടിയ സ്വർണ്ണ മാല ഉടമക്ക് തിരിച്ചേൽപ്പിച്ച മുഹമ്മദ് സിദാനുള്ള ഉപഹാരം നഗരസഭ ചെയർമാൻ നൽകി.