പാനൂർ നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകളായ പാനൂർ ബസ് സ്റ്റാൻ്റ് ബൈപാസ് റോഡ്, പുതിയോട്ടു കണ്ടി- മൊകേരി പഞ്ചായത്ത് ലിങ്ക് റോഡ് , എലാങ്കോട് കണ്ണം വെള്ളി റോഡ്, മുട്ടും കാവ് - പുല്ലുക്കര റോഡ് ഉൾപ്പെടെ നിരവധി റോഡുകൾ കരാറുകാരുടെ അനാസ്ഥ കാരണം വർക്കുകൾ പൂർത്തികരിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പദ്ധതി പൂർത്തികരണത്തിൽ അലംഭാവം കാണിക്കുന്ന കരാറുകാർക്കെതിരെ നഗരസഭ ഭരണ സമിതി നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ കമ്മിറ്റി അവശ്യപ്പെട്ടു
പ്രസ്തൂത വിഷയം അടുത്ത കൗൺസിൽ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തിത്തി ചർച്ച ചെയ്യണമെന്നും ഏറിയാ കമ്മിറ്റി അവശ്യപ്പെട്ടു.
യോഗത്തിൽ ബിജെപി പാനൂർ ഏറിയാ പ്രസിഡണ്ട് കെ പി സാവിത്രി അധ്യക്ഷത വഹിച്ചു. കെ.പ്രകാശൻ, വി.രാരിത്ത്, ജനിൽ കുമാർ, സുജിഷ് വി.കെ എന്നിവർ സംസാരിച്ചു.
ടി.കെ രാജേഷ് കുമാർ സ്വാഗതവും കെ.പി ഗിരിജ നന്ദിയും പറഞ്ഞു