Zygo-Ad

പാനൂർ ടൗണിൽ ബി.എം.എസ് നടത്തിയ പ്രകടനത്തിൽ നഗരസഭ ചെയർമാൻ കെ.പി ഹാഷിമിനെതിരെ വധഭീഷണി മുഴക്കിയതായി പരാതി! ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് ചെയർമാൻ

പാനൂർ ടൗണിൽ ബി.എം.എസ് നടത്തിയ പ്രകടനത്തിൽ നഗരസഭ ചെയർമാൻ കെ.പി ഹാഷിമിനെതിരെ വധഭീഷണി മുഴക്കിയതായി പരാതി! ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് ചെയർമാൻ

പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ ഓട്ടോറിക്ഷകൾക്ക് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്ന് രാവിലെ ബി.എം.എസ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

എന്നാൽ പ്രകടനത്തിൽ ചെയർമാനെതിരെ പ്രകോപനമായി മുദ്രാവാക്യം വിളിച്ചതായും രണ്ട് വർഷം മുമ്പ് നടന്ന വധശ്രമത്തിൽ കൈയ്യബദ്ധം സംഭവിച്ചതാണെന്നും ഇനി ഒരു കൈയ്യബന്ധം ഉണ്ടാകില്ലെന്നും പ്രകടനത്തിൽ വിളിച്ചതായും ചെയർമാൻ പാനൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ ഈ വിഷയത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതാണെന്നും ഇത്തരം ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും ജനകീയ വിഷയത്തിൽ ഇടപെട്ട് പ്രവർത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ