Zygo-Ad

പഹൽഗാം ഭീകരാക്രമണത്തിൻ്റെ തീ തുപ്പുന്ന ഓർമകളുമായി പാനൂരിലെ യുവ ഡോക്ടർ റാഷിദ് അബ്ദുള്ളയും കുടുംബവും തിരികെ നാട്ടിൽ: കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ കെ.പി മോഹനൻ എം.എൽ.എയും ജനപ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.


പാനൂർ:  പഹൽഗാം ഭീകരാക്രമണത്തിൻ്റെ തീ തുപ്പുന്ന ഓർമകളുമായി പാനൂരിലെ യുവ ഡോക്ടർ റാഷിദ് അബ്ദുള്ളയും കുടുംബവും നാട്ടിൽ തിരിച്ചെത്തി.

കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ കെ. പി മോഹനൻ എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.

ഭാര്യ ഹബീബ്, മക്കളായ സിൻ ഷാൻ, ഹെബിൻ ഷാൻ എന്നിവരോ ടൊപ്പം 19ന് ആണ് ഡോ:റാഷിദ് അബ്ദുള്ള കാശ്മീരിലെത്തിയത്. 

സംഭവ ദിവസം ഉച്ചയ്ക്ക് 12ന് പഹൽഗാമിൽ കാറുകൾ പാർക്ക് ചെയ്യുന്ന സ്‌ഥലത്തെത്തി കയറ്റത്തിലുള്ള 3 വ്യൂ പോയിൻ്റുകളിലുടെ കുതിരപ്പുറത്തു സഞ്ചരിച്ച്, വെടിവയ്‌പു നടന്ന സ്‌ഥലത്തിനു സമീപമുള്ള പോയിൻ്റിൽ ഒരു മണിയോടെ എത്തി 3 മണിയോടെ തിരിച്ചു പോ കാൻ ഒരുങ്ങുമ്പോഴാണ് തുരുതുരെ വെടിയൊച്ച കേട്ടത്. 

ഇതോടെ കുതിരകൾ പരക്കം പായാൻ തുടങ്ങി. കുതിരപ്പുറത്തു നിന്ന് ഇറങ്ങാൻ കുതിരക്കാരൻ നിർദേശിച്ചു.

100 മീറ്ററോളം അപ്പുറത്തു നിന്നാണ് വെടിയൊച്ച കേട്ടതെന്നു മനസ്സിലായി. 5 വയസ്സുകാ രനായ മകനെയുമെടുത്ത് മറ്റുള്ളവർക്കൊപ്പം ഞാനും 11 വയസ്സുകാരനായ മകൻ്റെ കൈപിടിച്ച് ഭാര്യയും ഓടി ഉരുണ്ടു വീണും പരസ്‌പരം പിടിച്ചെഴുന്നേൽപിച്ചും ഒരു കിലോ മീറ്ററോളം ഓടി. 

ഒരു വിധത്തിൽ കാർ പാർക്ക് ചെയ്ത‌ സ്‌ഥലത്തെത്തി അവിടെ നിന്ന് നേരെ ശ്രീനഗറിലേക്കു തിരിച്ചു.തുടർന്ന് അവിടെ നിന്നും വാഹന മാർഗ്ഗം ഡൽഹിയിലെത്തി അവിടെ നിന്നും സുഹൃത്തിൻ്റെ വീട്ടിലെത്തിയ ശേഷമാണ് ഭക്ഷണം പോലും കഴിച്ചത്. 

നടുക്കുന്ന ഓർമകളാണ് ഇപ്പോഴും മനസ്സിലുള്ളത് ഭാര്യയ്ക്കും കുട്ടികൾക്കുമുൾപ്പെടെ ഇപ്പോഴും ഭയം മാറിയിട്ടിലെന്ന് ഡോക്ടർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ