പെരിങ്ങത്തൂർ : പെരിങ്ങത്തൂർ - മേക്കുന്ന് റോഡിൽ ഗുരുജി മുക്കിൽ പ്രവർത്തിച്ചു വന്ന പെരിങ്ങത്തൂർ വൈദ്യുതി സെക്ഷൻ ഓഫീസിൻ്റെ പ്രവർത്തനം മാറ്റുന്നു.
പെരിങ്ങത്തൂർ -കടവത്തൂർ റോഡിൽ പുല്ലൂക്കര കല്ലറ മടപ്പുരക്ക് സമീപത്തെ ടാർജറ്റ് കോംപ്ലക്സി ലാ ണ് പുതിയ ഓഫീസ് .സെക്ഷൻ
പരിധിയിൽ 94 ട്രാൻസ്ഫോർമറിന് കീഴിൽ 17500 വൈദ്യുതി ഉപഭോക്താക്കളുണ്ട് .കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടമാണ് സജ്ജമായിരിക്കുന്നത് .
ഇതിൻ്റെ ഉദ്ഘാടനം 28ന് തിങ്കളാഴ്ച കെ.പി. മോഹനൻ എം.എൽ. എ നിർവഹിക്കും .