തിരുവനന്തപുരം നേമം ഗവ: യു പി സ്കൂളിൽ വച്ച് ഒന്നഴക് അക്കാദമിക കൂട്ടായ്മ സംഘടിപ്പിച്ച മികവഴക് 2025 ,സംസ്ഥാനത്ത് മികച്ച 46 ഒന്നാം ക്ലാസ് അധ്യാപകർക്കുള്ള പുരസ്കാരവും സാക്ഷ്യപത്രവും നൽകി ആദരിച്ചു .
പാനൂർ യു പി സ്കൂളിലെ ഭരത് ചന്ദ്ര മാഷും ആദരവ് ഏറ്റു വാങ്ങി. "കുഞ്ഞു മക്കളുടെ വാർത്താ നേരത്തേയും "ഭരത് ചന്ദ്ര മാഷിന്റെ "വഴികാട്ടി" എഡ്യുക്കേഷണൽ ചാനലിന്റെ പ്രവർത്തനത്തേയും പ്രത്യേകം പരാമർശിച്ചു. SCERT ഡയറക്ടർ ഡോ.ജയപ്രകാശ് പുരസ്കാരവും സാക്ഷ്യപത്രവും നൽകി.
ഉദ്ഘാടനം ശ്രീ. എം. സോമശേഖരൻ നായർ (പ്രസിഡന്റ്റ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്) നിർവ്വഹിച്ചു. മികവഴക് ആമുഖാവതരണം ഡോ. ടി.പി. കലാധരൻ മാസ്റ്റർ നിർവ്വഹിച്ചു.
ഒന്നാം ക്ലാസിലെ മുന്നേറ്റങ്ങൾ ഡോ.സി.രാമകൃഷ്‌ണൻ (വിദ്യാ കിരണം സംസ്ഥാന കോ ഓർഡിനേറ്റർ) അവതരിപ്പിച്ചു.
നന്ദി എ.എസ്. മൻസൂർ കൺവീനർ, സംഘാടക സമിതി (നേമം ഗവ:യു പി സ്കൂൾ പ്രധാന അധ്യാപകൻ) രേഖപ്പെടുത്തി.
പാനൂർ യു.പി സ്കൂളിന്റെ കൂടുതൽ പ്രവർത്തനങ്ങളറിയാൻ വഴികാട്ടിയുടെ ലിങ്ക് ചുവടെ ചേർത്തിട്ടുണ്ട്.
https://www.instagram.com/vazhikaatti_official?igsh=MW5zMzJsNjMxNWc1bg==