Zygo-Ad

ചുഴലിയിൽ ആടിയുലഞ്ഞു ചമ്പാട്. സ്പീക്കർ ദുരിതബാധിത പ്രദേശം സന്ദർശിച്ചു.

 


പാനൂർ :മേൽക്കൂര തകർന്നതും, കേടുപാടുകൾ പറ്റിയതുമായ നാല്പതോളം വീടുകൾ, ചെറുതും വലുതുമായ അഞ്ഞുറോളം തെങ്ങടക്കമുള്ള മരങ്ങൾ, കർഷകരുടെ ആശ്രയമായി രുന്ന വാഴയുൾപ്പെടെയുള്ള കൃഷികൾ. രണ്ടു മിനിറ്റ് നീണ്ടു നിന്നിട്ടില്ലാത്ത ചുഴലി ക്കാറ്റിൽ ചെറുതും വലുതുമായ നാശനഷ്ടങ്ങൾ ഏറെയാണ്. ചൊവ്വ വൈകിട്ട് ആറുമണി യോടെയാണ് ചമ്പാട് മേഖലയിൽ വേനൽ മഴയോടൊപ്പം നാടിനെ നടുക്കിയ ചുഴലിക്കാറ്റെത്തിയത്. വൈദ്യുതി മുടങ്ങി രണ്ടു ദിവസത്തോളം ഫ്രിഡ്ജ് ഉൾപ്പെടെ പ്രവർത്തന രഹിതമായതോടെ കടകളിൽ ശീതീകരിച്ചു സൂക്ഷിക്കേണ്ട ഉൽപ്പന്നങ്ങൾ നശിച്ചു. ഇലക്ട്രിക്ക് പോസ്റ്റുകൾ നിലംപതിച്ചും, കമ്പികൾ പൊട്ടിവീണും മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചു പോയിരുന്നു. ഗൗരവം മനസിലാക്കിയ ചമ്പാട് മേഖലയിൽ സന്ദർശനത്തിനെത്തിയ സ്പീക്കർ എഎൻ ഷംസീർ വൈദ്യുതി മന്ത്രിയെ ഉൾപ്പെടെ ബന്ധപ്പെട്ടു.  പാനൂർ ഇലക്ട്രിസിറ്റി ജീവനക്കാരുടെ ശ്രമഫലമായി വ്യാഴാഴ്ച ഉച്ചയോടെ വൈദ്യുതി തകരാറുകൾ പൂർണമായും പരിഹരിക്കാൻ സാധിച്ചു. 

എട്ടുവീട്ടിൽ അനന്തൻ്റെയും, ചാളിൽ താഴെകുനിയിൽ സജീവൻ്റെയും, കിഴക്കെവീട്ടിൽ രോഷിത്തിൻ്റെയും, കുന്നുമ്മൽ ഷിജിയുടെയും, വടക്കയിൽ ഹേമചന്ദ്രൻ്റെയും ഓരാങ്കൂൽ അബ്ദുൽ സലാമിൻ്റെയും വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ പറ്റി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെപി ശശിധരൻ്റെയും, വാഴയിൽ പവിത്രൻ്റെയും, പച്ചോൻ്റവിടെ രാജേഷിൻ്റെയും, മീഞ്ചറയിൽ ദാമോദരൻ്റെയും വാഴയുൾപ്പെടെയുള്ള കൃഷികൾ നശിച്ചു.ദുരിതബാധിത പ്രദേശങ്ങൾ സ്പീക്കർ എഎൻ ഷംസീർ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രടറി കെഇ കുഞ്ഞബ്ദുള്ള, കെകെ പവിത്രൻ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.

 ദുരിതബാധിതർക്ക് സർക്കാർ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് സിപിഐ എം ചമ്പാട് ലോക്കൽ സെക്രടറി കെ ജയരാജൻ ആവശ്യപ്പെട്ടു. നഷ്ട പരിഹാരം വേഗത്തിലാക്കാനുള്ള ഇടപ്പെടലുകൾ നടത്തുമെന്ന് സ്പീക്കറും ഉറപ്പു നൽകി.

വളരെ പുതിയ വളരെ പഴയ