പൊയിലൂർ :പുലരി ടി വി ഇൻ്റർനാഷണൽ ഫിലിം അവാർഡ് ( തിരുവനന്തപുരം) നടത്തി വരുന്ന വിവിധ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ശരത് മാറോളിയെ ( പൊയിലൂർ) തിരഞ്ഞെടുത്തു. ചിത്രകാരൻ, നാടക കൃത്ത്, ശില്പി, ഗാന രചയിതാവ്, മേക്കപ്പ്മാൻ, സംവിധായകൻ, പൊതു പ്രവർത്തകൻ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചതിനാലാണ് പുരസ്കാരത്തിന് അർഹനായത്.വഞ്ചിയൂർ പ്രവീൺ കുമാർ ( ചലച്ചിത്ര സീരിയൽ നടൻ , കാഥികൻ ) ജൂറി ചെയർമാൻ ആയും സി വി പ്രേം കുമാർ ( ചലച്ചിത്ര ടെലിവിഷൻ നാടക സംവിധായകൻ), ശ്രീ അജയ് തുണ്ടത്തിൽ ( ചലച്ചിത്ര പി ആർ ഒ, മുൻ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം) എന്നിവർ ജൂറി അംഗങ്ങളുമായുള്ള സമിതിയാണ് ശംഖു മുദ്ര പുരസ്കാരത്തിനുള്ള അർഹരെ കണ്ടെത്തിയത്.2025 മെയ് 18 ഞായർ 3മണിക്ക് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് കൈപ്പറ്റുന്നതാണ്.
കുട്ടികളുടെ മത്സര നാടകങ്ങൾ, മ്യൂസിക്കൽ ആൽബങ്ങൾ എന്ന്നിവയ്ക്കായ് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2023 ൽ രചനയും സംവിധാനവും നിർവഹിച്ച സ്നേഹപൂക്കളം എന്ന മ്യൂസിക്കൽ ആൽബത്തിന് സംസ്ഥാന തലത്തിൽ സംവിധാനത്തിനുള്ള അവാർഡും 2013 ൽ ദുബായിലെ സൈൻ വർക്ക് കമ്പനിക്ക് വേണ്ടി വരച്ച് പെയിൻ്റിംഗിന് ഇൻ്റർനാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്.
പ്രധാന നാടകങ്ങൾ : പൈതൃകം, കൊറ്റി, വന്ദേമാതരം, ഭഗത് സിംഗ്, അമതൻ, ഭാരതീയം, പുലിമുഖം, ആനന്ദ മഠം, വെള്ളാരം കല്ലുകൾ, പരശുറാം ബോൽറാം
മ്യൂസിക്കൽ ആൽബം : സ്നേഹപൂക്കളം , തൃപുരാലയം , സൗപർണ്ണികാമൃതം.