Zygo-Ad

അരൂരില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


നാദാപുരം: അരൂരില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

പിടുപാഞ്ചാലില്‍ മുഹമ്മദലി (30), ചേലക്കാട് ചരളില്‍ അര്‍ഷാദ് (26), മൊകേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കല്ലാച്ചി കൊറ്റോത്താന്റവിടെ അന്‍വര്‍ സാദത്ത് (30) എന്നിവരെയാണ് നാദാപുരം എസ്.ഐ വിഷ്ണുവും സംഘവും പിടി കൂടിയത്.

ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്നെത്തച്ചതാണ് ലഹരി വസ്തുവെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വളരെ പുതിയ വളരെ പഴയ