Zygo-Ad

പാനൂർ താലൂക്കാശുപത്രി: ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും-മന്ത്രി കെ രാജൻ

 


പാനൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ നൽകി തുടർനടപടി സ്വീകരിച്ചതായി റവന്യുമന്ത്രി കെ രാജൻ, നിയമസഭയിൽ കെ പി മോഹനന്റെ സബ്‌മിഷന് മറുപടി പറ യുകയായിരുന്നു മന്ത്രി.

 പാനൂർ വില്ലേജിലെ പൂക്കോം റോഡിൽ നൊച്ചിക്കാട്ട് ഭൂമി ഏറ്റെടുത്തതായി 2020ൽ മണ്ഡലം എംഎൽഎ കെ കെ ശൈലജയുടെ ഇടപെട ലിൻ്റെ ഫലമായി ഉത്തരവിറക്കി. 

2021 ജനുവരി 29ന് അടിസ്ഥാന വില നിർണയറിപ്പോർട്ട് അംഗീകരിച്ചു. എന്നാൽ ഭൂവുടമ സ്ഥലം വിട്ടുകൊടുക്കാനുള്ള തടസ്സം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചതോടെ തൽസ്ഥിതി തുടരാൻ ഉത്തരവായെന്നും മന്ത്രി വിശദമാക്കി.

2025 മാർച്ച് 14ന് ഭൂവുടമയുടെ റിട്ട് ഹരജി ഹൈക്കോടതി തളളി. ഇതോടെ ഭൂമി ഏറ്റെടുക്കാനു ള്ള വിശദവില വിവരപ്പട്ടിക സമർപ്പിക്കാൻ ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ ഓഫീസർ തഹസിൽദാർക്ക് കലക്ടർ നിർദേശം നൽകി. പദ്ധതിക്കു വേണ്ടിയുള്ള സബ്‌ഡിവിഷൻ പ്രവൃത്തികളും വ്യക്തിഗത സർവേ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇടപെടൽ നടത്തി പാനൂർ ജനറൽ ആശുപത്രി എന്ന മേഖലാവാസികളുടെ സ്വപ്നം യാഥാർഥ്യ മാക്കാനുള്ള പ്രവർത്തനം വേഗ ത്തിലാക്കുമെന്ന് കെ പി മോഹനൻ എംഎൽഎ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ