Zygo-Ad

ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ ഹൈക്കോടതിയുടെ അനുകൂല നടപടി


പാനൂർ:  പാനൂർ താലൂക്ക് ആശുപത്രിയ്ക്കായി തെക്കേ പാനൂരിൽ പ്രവാസി വ്യവസായി നൊച്ചിക്കാട്ട് മുസ്തഫയുടെ സ്ഥലം സർക്കാർ അക്വയർ ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സ്ഥലമുടമ നൽകിയ ഹർജി കേരളാ ഹൈക്കോടതി തള്ളി. 2021 ജനുവരി 5നാണ്  മുസ്തഫ ഹർജി ഫയൽ ചെയ്തത്.

 4 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ആശുപത്രി എന്ന സ്വപ്നത്തിന് അനുമതി നൽകി, മുസ്തഫയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ ആണ് ഹർജിയിൽ വിധി പ്രഖ്യാപിച്ചത്.

സ്റ്റേ ഓർഡർ നീങ്ങിയതോടെ ആധുനിക സൗകര്യത്തോടെയുള്ള ആശുപത്രിയെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു. കോടതി ഉത്തരവിൻ്റെ പകർപ്പ് ന്യൂസിന് ലഭിച്ചു.

വളരെ പുതിയ വളരെ പഴയ