കടവത്തൂർ: ഭക്ഷ്യ വിഷബാധയേറ്റ് പശുവും മൂരി കുട്ടനും നഷ്ടപ്പെട്ട യുവ ക്ഷീര കർഷകൻ ഞോലയിൽ കുനിയിൽ ഫയാസിന് ആശ്വാസമേകി കടവത്തൂർ ടൗൺ യൂത്ത് ലീഗിന്റെ ശിഹാബ് തങ്ങൾ റിലീഫ് സെൽ.
ധന സഹായമായി അമ്പതിനായിരം രൂപ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല സാഹിബ് ഫയാസിന് കൈമാറി.
മത്തത്ത് ആലി ഹാജി ,നല്ലൂർ ഇസ്മായിൽ മാസ്റ്റർ , പുത്തലത് നാസർ , മുസ്തസ്ഫ പനങ്ങാട്ട് , എൻ യൂസഫ് മാസ്റ്റർ , ഷാഹിർ സി കെ , മുഹമ്മദ് എ പി , ഫൈസൽ മത്തത്ത് , ദാവൂദ് ഇ മുഹമ്മദ് ചെറുവേരി , നവാസ് എ പി എന്നിവർ സംബന്ധിച്ചു.