പാനൂർ : കളക്ടർ നിർദേശിച്ച തീരുമാനങ്ങൾ അട്ടിമറിച്ച് ക്വാറി ഉത്പന്നങ്ങൾക്ക് അമിത തുക ഈടാക്കുന്നതിനെതിരേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പാനൂർ മേഖലയിലെ ടിപ്പർ തൊഴിലാളികൾ, ഉടമകൾ, ഇന്റർലോക്ക്-ഹോളോ ബ്രിക്സ് തൊഴിലാളികൾ, കുടുംബാംഗങ്ങൾ എന്നിവർ പ്രതിഷേധറാലിയിൽ പങ്കെടുത്തു.എല്ലാ ഉത്പന്നങ്ങൾക്കും നാലുരൂപ വർധിപ്പിക്കാനുള്ള തീരുമാനം എല്ലാവരും അംഗീകരിച്ചിരുന്നു. തീരുമാനത്തിന് വിരുദ്ധമായി ഏഴു രൂപയാണ് ക്രഷർ ഉടമകൾ ഈടാക്കുന്നതെന്നാണ് പരാതി. വർധന നിർമാണമേഖലയെയും ചെറുകിട ലോറി തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയതോടെയാണ് സംയുക്ത സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ലത പ്രതിഷേധം ഉദ്ഘാടനം ചെയ്തു.നജീബ് ചാല അധ്യക്ഷത വഹിച്ചു. വി.വി.പ്രകാശൻ, കെ.ലിജീഷ്, കെ.കെ.അശോകൻ, രവീന്ദ്രൻ കുന്നോത്ത്, ടി.പി.അബൂബക്കർ, കെ.പി.റനിൽ, മനോജ് പൊയിലൂർ, ടി.പി.ഉത്തമൻ, കെ.ടി.കെ.ബിനീഷ്, മലബാർ രമേശ്, ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹികളായ രജീഷ് കല്ലാച്ചി, മനോജൻ പാറക്കടവ് എന്നിവർ സംസാരിച്ചു.