Zygo-Ad

'ആയുർ ഹസ്തം' ഇനി പാട്യം പഞ്ചായത്തിന്റെ സ്വന്തം പദ്ധതി


പാട്യം: സമഗ്ര ശിക്ഷാ കേരളം കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ബിആർസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിൻ സർവ്വകലാശാലയുടെ സഹകരണത്തോടെ പള്ളിക്കൂടവും പാഠപുസ്തകവും എന്ന കേവല ചിന്തയിൽ നിന്നും വിഭിന്നമായ കുട്ടികളിൽ തൊഴിൽ അധിഷ്ഠിതവും ക്രിയാത്മകവും ഗവേഷണ അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തിൽ തദ്ദേശീയമായ സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരം പാഠഭാഗങ്ങളിലെ ആശയങ്ങളെ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തി ഉന്നത സ്ഥാപനങ്ങളെ ഉൾ ചേർത്തു കൊണ്ട് കുട്ടികളെ സാമൂഹിക ഇടപെടലുകൾക്ക് ഭാഗമാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പ്രൊജക്ടുകളാണ് സ്ട്രീം ഇക്കോ സിസ്റ്റം.

കൂത്തുപറമ്പ് ബി ആർ സിക്ക് കീഴിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ട് ആയ 'ആയുർഹസ്തം' ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞു കൊണ്ട് കൃഷിക്ക് അനുയോജ്യമായ തരിശ് ആയി കിടക്കുന്ന പല നിലങ്ങളും പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കൂടി പാട്യം പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ട് പഞ്ചായത്തിൽ ഉൾപ്പെടുന്ന രണ്ട് ഹൈസ്കൂളുകളായ ജിഎച്ച്എസ്എസ് പാട്യം പിജിഎം ജിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിൽ തെരഞ്ഞെടുത്ത 30 എട്ടാം തരം വിദ്യാർത്ഥികൾ 'വീണ്ടെടുക്കാം നിലങ്ങളെ' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് പ്രോജക്ട് ആവിഷ്കരിച്ചിട്ടുള്ളത്. 

നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ വിദഗ്ധരുടെ ക്ലാസുകളും വൈദ്യന്മാരുമായുള്ള അഭിമുഖങ്ങളും തദ്ദേശ ജനങ്ങളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് പാട്യം പഞ്ചായത്തിന്റെ ആയുർവേദ പാരമ്പര്യം വിദ്യാർത്ഥികളിലൂടെ സംരക്ഷിക്കാനാണ് പദ്ധതി ഊന്നൽ നൽകിയത്. 

 ഇതിന്റെ ഭാഗമായി ജിഎച്ച്എസ്എസ് പാട്യം സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് വക 10 സെന്റ് ഭൂമിയിൽ ഔഷധത്തോട്ടം നിർമ്മിച്ചു. 

തദ്ദേശീയ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും ഒരു തലമുറയെ സാമൂഹിക ഇടപെടലുകൾക്ക് അവസരം ഒരുക്കുന്നതിനും ആയി പഞ്ചായത്ത് ഭരണകൂടം പദ്ധതി ഏറ്റെടുക്കുകയും പഞ്ചായത്തുടനീളം പദ്ധതി വ്യാപിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ പ്രഖ്യാപിച്ചു.

 പാട്യം പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപൻ മാസ്റ്റർ, കൂത്തുപറമ്പ് ബിപിസി എൻ സതീന്ദ്രൻ, സൗമ്യന്ദ്രൻ മാസ്റ്റർ,ചന്ദ്രൻ വൈദ്യർ, ആയുഷ്ക്രമം മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി, പ്രൊജക്റ്റ് കോഡിനേറ്റർ ഷെറിൻ ഷഹാമ, ക്ലസ്റ്റർ കോഡിനേറ്റർ ജ്യോതിറാം പി കെ, മീനു എൻ വി എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ