Zygo-Ad

പാനൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം കൃഷിനാശം വ്യാപകം

 


പാനൂർ  :കാട്ടുപന്നികൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി വൻ കൃഷി നാശമുണ്ടാക്കുന്നു. പാലക്കുൽ രാമൻപീടിക പരിസരം, അവിയാടുകുന്ന്, മടപ്പുര കുന്ന്, കണ്ണൻപീടിക പരിസരം, മാവുള്ള പറമ്പത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പന്നികളിറങ്ങി വ്യാപകമായ കൃഷിനാശമാണ് വരുത്തിയത്. നൂറോളം തെങ്ങിൻ, കവുങ്ങിൻ തൈകൾ കുത്തി പിളർത്തി നശിപ്പിച്ചു. പന്നി ശല്യം ഭയന്ന് തൈകൾ തുണികളും മറ്റും കൊണ്ട് വരിഞ്ഞുകെട്ടി സംരക്ഷിച്ചതായിരുന്നു. സംരക്ഷണ കവചം വലിച്ചുകീറിയാണ് കൃഷി നശിപ്പിച്ചത്. പച്ചക്കറി കൃഷിയിടം ചവിട്ടിമെതിച്ചു. വീട്ടുമുറ്റത്ത് സൂക്ഷിക്കുന്ന തേങ്ങകൾ കൊണ്ടുപോയി തിന്നുകയും ചെയ്യുന്നു. അവിയാടുകുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഭൂമിയിയിലാണ് പന്നികൾ കൂട്ടമായി വസിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ഭാഗങ്ങളിലുള്ളവർക്ക് പന്നികളുടെ ആക്രമണം ഭയന്ന് രാത്രികാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തി ലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താനുള്ള മാർഗം നഗരസഭയുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പാനൂർ നഗരസഭാ സെക്രട്ടറിക്കും ചെയർമാനും നിവേദനം നൽകി.

 കൗൺസിലർമാരായ ശ്രീന പ്രമോദ്, നസീല കണ്ടിയിൽ, പ്രദേശവാസികളായ പി എം മോഹനൻ, പി പ്രമോദ് തുട ങ്ങിവർ കെ പി മോഹനൻ എം എൽഎയുടെ സാന്നിധ്യത്തിലാണ് പരാതി കൈമാറിയത്.

വളരെ പുതിയ വളരെ പഴയ