പാനൂർ: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തില്‍ മൂന്നാം വാർഡ് താഴെ ചമ്പാട് ഉപ തിരഞ്ഞെടുപ്പ് 24ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു.
മാതൃകാ പെരുമാറ്റചട്ടം ജനുവരി 29 മുതല്‍ നിലവില്‍ വന്നതായി കളക്ടർ അറിയിച്ചു. നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്.
സൂക്ഷ്മ പരിശോധന ഫെബ്രുവരി ഏഴിന് നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വോട്ടെണ്ണല്‍ ഫെബ്രുവരി 25ന്.
യോഗത്തില്‍ ഭരണാധികാരിയായ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം.ആർ.രമാഭായി, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ.ബിനി , ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. പി.വിനീഷ് എന്നിവർ സംബന്ധിച്ചു.