പാനൂർ : ഒളിഞ്ഞു നോട്ടത്തെ ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ചതായി പരാതി. മൊകേരി പാലേന്റ് വിട വീട്ടിൽ പി. ശ്രീജിത്തിന്റെ പരാതിയിൽ പി.സി സുമേഷിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം കടയടപ്പുറം തെരു മഹാഗണപതി ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ നിന്നുമാണ് ശ്രീജിത്തിന് മർദ്ദനമേറ്റത്. അയൽപക്കത്തെ സ്ത്രീകളെ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്‌തതിനാണ് മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേണമാരംഭിച്ചിട്ടുണ്ട്.