Zygo-Ad

പാനൂർ മൊകേരിയില്‍ ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിന് മര്‍ദ്ദനമേറ്റു


പാനൂർ : യുവാവിനെ മർദ്ദിക്കുകയും മദ്യകുപ്പി പൊട്ടിച്ചു വയറ്റില്‍ കുത്തി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിന് 11 പേർക്കെതിരെ പാനൂർ പൊലിസ് കേസെടുത്തു.

മൊകേരിയിലെ മെല്‍വിൻ റോബർട്ടിൻ്റെ പരാതിയില്‍ കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ്. 

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെ മൊകേരി കൂരാറ കവുങ്ങും വള്ളിയിലെ ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചു പരുക്കേല്‍പിച്ചുവെന്നാണ് പരാതി. 

മെല്‍വിൻ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ പോയ വൈരാഗ്യത്തിലാണ് മെല്‍വിനെ മർദ്ദിച്ചതെന്നാണ് പരാതി.

വളരെ പുതിയ വളരെ പഴയ