പെരിങ്ങത്തൂർ : എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
വിദ്യാരംഗം കോ - ഓർഡിനേറ്റർ റഫീഖ് കാരക്കണ്ടി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ടി ജാഫർ ഉദ്ഘാടനം ചെയ്തു. അധ്യാപകനും എഴുത്തുകാരനുമായ പി കെ നൗഷാദ് മുഖ്യാതിഥിയായി.
എം കെ മുഹമ്മദ് അഷറഫ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. എൻ ഉമൈറ വിദ്യാർത്ഥികളായ സാൻവി മഹേഷ്, നൂറ ഫാത്തിമ എന്നിവർ സംസാരിച്ചു.