പാനൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാനൂർ മേഖല ആർട്ട്സ് ക്ലബ്ബും, പാനൂർ മ്യൂസിക്ക് ലവേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച എം.ടി, പി. ജയചന്ദ്രൻ അനുസ്മരണവും സംഗീതാർച്ചനയും"മഞ്ഞ്ലയിൽ "പാനൂർ യു.പി സ്കൂൾ അങ്കണത്തിൽ പ്രശസ്ത ബാല സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനവും, എം.ടി അനുസ്മരണവും നടത്തി.
പി. ജയചന്ദ്രൻ അനുസ്മരണം സിനിമാ-നാടക നടൻ രാജേന്ദ്രൻ തായാട്ട് നടത്തി. എ.കെ.പി.എ പാനൂർ ആർട്ട്സ് ക്ലബ്ബ് കോ-ഓഡിനേറ്റർ സത്യൻ പൊയിലൂർ അധ്യക്ഷത വഹിച്ചു.
മ്യൂസിക്ക് ലവേഴ്സ് പ്രസിഡൻ്റ് സജീവ് ഒതയോത്ത് സ്വാഗതവും മ്യൂസിക്ക് ലവേഴ്സ് സെക്രട്ടറി വി.എൻ. രൂപേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
തുടർന്ന് മ്യൂസിക്ക് ലവേഴ്സിൻ്റെയും എ.കെ.പി.എ ആർട്ട്സ് ക്ലബ്ബിൻ്റെയും ഗായകർ സംഗീതോപകരണ അകമ്പടിയോടെ സംഗീതാർച്ചന നടത്തി.