പാനൂർ: കണ്ണങ്കോട് സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ.
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണങ്കോട് സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പറഞ്ഞു വിശ്വസിപ്പിച്ചു 373500/ രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയായ പാലക്കാട് സ്വദേശിയായ മണികണ്ഠൻ ഭാസ്കരനെയാണ് ചെന്നൈയിൽ പോലീസ് വലയിലായത്.
കൊളവല്ലൂർ പോലീസ് ഇൻസ്‌പെക്ടർ സുമിത്കുമാർ ചെന്നൈ താമ്പരത്ത് വെച്ചാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
കൊളവല്ലൂർ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ പ്രശോബ്. പി.വി എ എസ് ഐ സഹദേവൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.