Zygo-Ad

പാനൂർ കൊളവല്ലൂരിലെ റാഗിങ്; പോലീസ് കേസെടുത്തു

 


പാനൂർ :കൊളവല്ലൂരിലെ റാഗിങ് പരാതിയിൽ പോലീസ്കേസ് എടുത്തു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ റാഗിങ് പരാതിയിൽ ആണ് പൊലീസ് കേസെടുത്തത് . പ്ലസ് ടു വിദ്യാർഥികളായ 5 പേർക്കെതിരെയാണ് കേസ് എടുത്തത്.

പ്ലസ് വൺ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. സീനിയർസിനെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് മർദ്ദിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവെക്കൽ, തുടങ്ങി 6 വകുപ്പുകൾ ചുമത്തി.

ചവിട്ടേറ്റ് നിഹാലിൻ്റെ ഇടത് കൈ ഒടിഞ്ഞു. തലശ്ശേരി സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ് നിഹാൽ. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നേരത്തെയും സ്കൂളിൽ സമാന സംഭവം ഉണ്ടായതായി രക്ഷിതാക്കൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ