പെരിങ്ങത്തൂർ : എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ സ്കൂൾ വാർഷികവും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അഞ്ച് അധ്യാപകർക്കുള്ള യാത്രയയപ്പും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം അധ്യക്ഷത വഹിച്ചു.
മാനേജർ എ എ അബൂബക്കർ മാസ്റ്റർ, പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ്, ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ, പി ടി എ പ്രസിഡണ്ട് അഡ്വ. ഷുഹൈബ് ,പൊട്ടൻകണ്ടി അബ്ദുള്ള, കുറുവാളി മമ്മു ഹാജി വളവിൽ നാസർ മാസ്റ്റർ, വാർഡ് കൗൺസിലർ എം പി കെ അയ്യൂബ്, പി സുലൈമാൻ മാസ്റ്റർ, മുഹമ്മദലി വിളക്കോട്ടൂർ, എൻ. പത്മനാഭൻ മാസ്റ്റർ, കെ ടി ജാഫർ, വി വി കെ ലിസി, പി കെ നൗഷാദ്, പി കെ യൂസഫ് ഹാജി, മൊയ്തു പാറേമ്മൽ, എൻ പി മുനീർ, എം സിദ്ദീഖ്, ബി നസ്റീന, കെ കെ അബ്ദുള്ള , പി ഫാസിമ, എം നാസർ , പി പി ബഷീർ , യു മൊയ്തു, പി ടി കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.
സുറുമി വയനാടിൻ്റെ ഗാന വിരുന്നും പ്രതിഭാ സംഗമവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.