പാനൂർനഗരസഭ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയബൊക്കാഷി ബക്കറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി ഹാഷിം നിർവഹിച്ചു.
വൈസ് പ്രസിഡൻ്റ്റുക്സാന ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി കെ ഹനീഫ ,പികെ ഇബ്രാഹിം ഹാജി,ഉമൈസ തിരുവമ്പാടി ,കൗൺസിലർമാരായ വി. നാസർ മാസ്റ്റർ, പ്രീത അശോക്,കെ കെ സുധീർകുമാർ, മുസ്തഫ കല്ലുമ്മൽ, അൻവർ കക്കാട്ട്,നസീല കണ്ടിയിൽ, ഷൈനാ മോഹൻദാസ്, സ്വാമിദാസൻ,എം.ബി കെ അയ്യൂബ്, സെക്രട്ടറി കെ.ആർ മനോജ്, എച്ച്ഐ രജിത്ത്, ജെ എച്ച്ഐമാരായ മധു , വിസിയ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.ടി. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ ചാർജ് എൻ. എ കരീം സ്വാഗതവും, ഗ്രീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി നന്ദിയും പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ ദിലീപ് ബൊക്കാഷി ബക്കറ്റ് ഉപയോഗ രീതി വിശദീകരിച്ചു.