Zygo-Ad

പി.ആർ. ചരമവാർഷികാചരണത്തിന് പുത്തൂരിൽ തിരി തെളിഞ്ഞു

 


പാനൂർ :മുൻമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആറിൻ്റെ 24ാം ചരമ വാർഷിക ആചരണ പരിപാടിക്ക് പുത്തൂരിൽ തിരി തെളിഞ്ഞു.  പുത്തൂരിലെ പി.ആർ സ്മൃതി മണ്ഡപത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് വി.കെ.കുഞ്ഞിരാമൻ സ്മൃതിദീപം തെളിയിച്ചതോടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടിക്ക് തുടക്കമായി. തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ ആർ.ജെ.ഡി നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

പി.ആർ - അരങ്ങിൽ -ചന്ദ്രശേഖരൻ - കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണ സമ്മേളനം മുൻമന്ത്രി ഡോ.എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു.  പൊതുപ്രവർത്തകർ എക്കാലത്തും പഠനവിധേയമാക്കേണ്ട രാഷ്ട്രീയ ഇതിഹാസമാണ് പി. ആറെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും അതിനായി ഏതറ്റം വരേയും പോകാനും പി.ആർ.കരുത്തുകാട്ടിയിരുന്നുവെന്നും  നീലലോഹിതദാസ് നാടാർ പറഞ്ഞു. രാഷ്ട്രീയ വിദ്യാർഥികൾക്ക് അത്ഭുത പ്രതിഭാസമാണ് പി.ആർ. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഗതസംഘം ചെയർമാൻ സി.കെ.ബി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, സെക്രട്ടറി കെ. ലോഹ്യ, ജില്ലാ പ്രസിഡണ്ട് വി.കെ.ഗിരിജൻ, കെ.പി.ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, കെ.കെ.ജയപ്രകാശ്, കരുവാങ്കണ്ടി ബാലൻ, പി.ദിനേശൻ, ഒ.പി. ഷീജ, കെ.പി.അശ്വതി, കെ.കുമാരൻ, ഹരീഷ് കടവത്തൂർ ,സജീന്ദ്രൻ പാലത്തായി, ചന്ദ്രിക പതിയൻ്റെ വിട, ചീളിൽ ശോഭ, കെ.പി.പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.പി.പവിത്രൻ സ്വാഗതവും ഒ.മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു

  ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി 21 ന് പാനൂരിൽ തെരുവോര ചിത്രരചന, 26 ന് പി.ആർ. സ്മാരക സ്വർണ്ണമെഡലിനുള്ള അഖില കേരള ചിത്രരചന മത്സരം, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 50 ഓളം കുടുംബ സംഗമങ്ങൾ,  22ന് കുന്നോത്ത് പറമ്പിൽ യൂത്ത് മീറ്റ് , 24,25,26 തീയതികളിൽ പാനൂരിൽ പുസ്തകോത്സവം, ജനുവരി 11 ന് തൂവ്വക്കുന്നിൽ നിന്നാരംഭിച്ച് പാനൂരിൽ സമാപിക്കുന്ന സ്മൃതി യാത്ര, സഹകാരി സംഗമം, മഹിളാ സംഗമം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. ജനുവരി 17 ന് വടക്കെ പൊയിലൂരിൽ നിന്നാരംഭിച്ച് സെൻട്രൽ പൊയിലൂരിൽ അനുസ്മരണ റാലിയോട് കൂടി പരിപാടി സമാപിക്കും.

വളരെ പുതിയ വളരെ പഴയ