Zygo-Ad

പെൻഷനേർസ് സംഘ് ബ്ലോക്ക് സമ്മേളനം 14ന് പാനൂരിൽ

 


പാനൂർ: കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം ഡിസംബർ 14 ശനിയാഴ്ച 10 മണിക്ക് പാനൂർ സഹകരണ ആശുപത്രി കാരുണ്യ ഹാളിൽ വെച്ച് നടക്കുന്നതാണ്. 10 മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം ടി മധുസൂദനൻ ഉദ്ഘാടനം ചെയ്യും. പി പി രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിക്കും. ചടങ്ങിൽ കെ പി സഞ്ജീവ് കുമാർ അധ്യക്ഷത വഹിക്കും.എൻ കെ നാണു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. 


കെ. പ്രകാശൻ മാസ്റ്റർ, അഡ്വ ഷിജിലാൽ , കെ സുവിൻ, കെ വി ജഗദീശൻ എന്നിവർ പ്രസംഗിക്കും. കെ ഭാസ്കരൻ മാസ്റ്റർ , ഒ കെ.ഗംഗാധരൻ, ശൈലജ ടീച്ചർ, പി കെ. പത്മിനി ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിക്കും. റിപ്പോർട്ട് വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

സംഘടനാ സമ്മേളനത്തിനു ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ കെ വി ജയരാജൻ മാസ്റ്റർ മുഖ്യഭാഷണം നടത്തും. ചടങ്ങിൽ കെ സി കുമാരൻ മാസ്റ്റർ സ്വാഗതം ആശംസിക്കും. പി.സത്യപ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വി. അരവിന്ദൻ മാസ്റ്റർ നന്ദി പറയും. ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിക്കുന്നതാണ്.

വളരെ പുതിയ വളരെ പഴയ