പാനൂർ നഗരസഭ 19ആം വാർഡ് മീത്തലെപറമ്പ് കുടിവെള്ള പദ്ധതി നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു.പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഷിഖ ജുംന ടീച്ചർ അധ്യക്ഷത വഹിച്ചു.വികസന കാര്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹനീഫ,അസിസ്റ്റൻ്റ് എഞ്ചിനിയർ പ്രകാശ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എച്ച് നാരായണൻ ,എം പി രഞ്ചിത്ത്,പി.എം സകീർ എന്നിവർ ആശംസ പ്രസംഗം നടത്തി.കെപി ഉമ്മർ സ്വാഗതവും അനിഷ എം പി നന്ദിയും പറഞ്ഞു.
അമ്യത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 46 ലക്ഷത്തോളം രൂപയോളം ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ കിണർ നിർമാണത്തിന് പൈങ്ങാട്ടേരി മുഹമ്മദ് ഹാജിയുടെ സ്മരണയ്ക്കായി 3 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ മകൻ മുഹമ്മദ് സാദിഖിനുളള ഉപഹാരം ചടങ്ങിൽ വെച്ച് ചെയർമാൻ വി. നാസർ മാസ്റ്റർ വിതരണം ചെയ്തു.