Zygo-Ad

പാനൂരിൽ ആൾപ്പാർപ്പില്ലാത്ത പറമ്പിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി

 

(ഫയൽ ചിത്രം)
പാനൂർ: കണ്ണൂർ പാനൂരിൽ വീണ്ടും നാടൻ ബോംബുകൾ കണ്ടെടുത്തു. പാനൂർ കൂറ്റേരിയിലെ ശ്രീനാരായണ മഠത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 



വളരെ പുതിയ വളരെ പഴയ