പാനൂർ നഗരസഭ 19ആം വാർഡ് കല്ലംപറമ്പത്ത് മുക്ക് ചെറിയത്ത് താഴെ കോൺഗ്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു.നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ അഷിഖ ജുംന ടീച്ചർ അധ്യക്ഷത വഹിച്ചു.അസിസ്റ്റൻ്റ് എഞ്ചിനിയർ പ്രകാശ് ബാബു ,കെ.പി ഉമ്മർ,എം പി രഞ്ചിത്ത്,PM സക്കീർ എന്നിവർ ആശംസ പ്രസംഗം നടത്തി.നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോൺക്രീറ്റ് പണി നിർവഹിച്ചത്.