Zygo-Ad

ചെറുപുല്ലൂക്കര പൊക്കിണ കുന്നുമ്മൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നടന്നു


പാനൂർ നഗരസഭയിലെ ചെറുപുല്ലൂക്കര പൊക്കിണ കുന്നുമ്മൽ കുടിവെള്ള പ്രൊജക്ട് പ്രവൃത്തി ഉദ്ഘാടനം നടന്നു. പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. 

വാർഡ് വികസന സമിതി കൺവീനർ ഫൈസൽ പാലോറത്ത് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉമൈസ തിരുവമ്പാടി അദ്ധ്യക്ഷയായി. 

കൗൺസിലർമാരായ ടി.കെ.ഹനീഫ, കെ.പി.ഹാഷിം, ഇബ്രാഹിം ഹാജി, സ്വാമി ദാസൻ , ആശിഖ ജുംന, നഗരസഭ സെക്രട്ടറി ഇൻ ചാർജ്ജ് വി. രഞ്ജൻ , പി.കെ.ഷാഹുൽ ഹമീദ്, സജീവൻ പുല്ലൂക്കര , ഇ.എ നാസർ, രാജേഷ് കൊച്ചിയങ്ങാടി,ജയൻ ഒതയോത്ത്, രാമചന്ദ്രൻ ജോസ്ന, ഹമീദ് കൊക്കേൻ്റവിട , ഫാറൂഖ് പാലോറത്ത് , ദേവദാസ് മത്തത്ത്, ഫിറോസ് പാലയാട്ട് എന്നിവർ സംസാരിച്ചു.'

പദ്ധതിക്ക് വേണ്ടി പതേരയായ ആലിയാട്ട് കുഞ്ഞിപ്പാത്തു ഹജജുമ്മയുടെ സ്മരണക്കായി കിണർ നിർമിക്കാനുള്ള ഭൂമി സൗജന്യമായി നൽകിയ മകൻ ബോസ് ഖാദർ അൽ സബക്കയെ നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ പി ഹാഷിം ഉപഹാരം നൽകി ആദരിച്ചു.

പരേതരായ തിരുവമ്പാടിയിൽ കുഞ്ഞബ്ദുള്ള ഹാജി നഫീസ ഇട്ടാപ്പള്ളി എന്നിവരുടെ സ്മരണക്കായി വാട്ടർ ടാങ്ക് നിർമിക്കാനുള്ള ഭൂമി സൗജന്യമായി നൽകിയ ഉമൈസ തിരുവമ്പാടിയെയും ഒ.കെ സിദ്ധീഖിനെയും ചടങ്ങിൽ വെച്ച് ചെയർമാൻ വി നാസർ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

കുടിവെള്ള പദ്ധതിക്ക് മുൻകൈയെടുത്ത ചെയർമാൻ വി.നാസർ മാസ്റ്ററെ വാർഡ് വികസന സമിതിയുടെ ആദരവും ചടങ്ങിൽ വെച്ച് നടന്നു.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 79.70 ലക്ഷംരൂപ വകയിരുത്തിയാണ് പ്രവൃത്തി ആരംഭിച്ചത്.

വളരെ പുതിയ വളരെ പഴയ