കടവത്തൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സെൻറർ നമ്പർ 11 നിടൂൾ പീടിക അങ്കണവാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സെക്കീന തെക്കയിലിൻ്റെ അധ്യക്ഷതയിൽ കൂത്തുപറമ്പ് മണ്ഡലം എം.എൽ.എ കെ പി മോഹനൻ ശിലാസ്ഥാപന കർമം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ചാമാളിയതിൽ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന കുഞ്ഞിപ്പറമ്പത്ത്, പഞ്ചായത്ത് അംഗം സി.കെ. സുലൈഖ, ഐ.സി.ഡി.എസ് സൂപ്രവൈസർ കെ. പ്രീത എന്നിവർ സംസാരിച്ചു.
പുത്തലത്ത് നാസർ, സമദ് അറക്കൽ, റഫീക്ക് കളത്തിൽ, അബ്ദുള്ള കെ കെ, എടവന ആലി, വി.നാണു , കെ.നാണു, ഷർലി നിടൂളിൽ , കിഴക്കേടത്ത് അബൂബക്കർ,മുബീൽ മുഹമ്മദ്, ജെപിഎച്ച് എൻ അഖില, ഷീബ, ബീന , ഹെൽപ്പർ പ്രസീന, സ്ഥലം സംഭാവന നൽകിയ ആയിഷ ചെരിച്ചിൽ, അങ്കണവാടി വിദ്യാർത്ഥികളും രക്ഷിതാക്കളും, കുടുംബശ്രീ പ്രവർത്തകർ എന്നിവരും സംബന്ധിച്ചു. അങ്കണവാടി ടീച്ചർ ഷിമിന സ്വാഗതവും സി.ഡി.എസ്. മെമ്പർ മീനാക്ഷി നന്ദിയും പറഞ്ഞു.