കണ്ണങ്കോട്: കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ആയ കണ്ണങ്കോട് കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷി നാശം, രാത്രി സമയങ്ങളിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ വാഴ, ചേന, ചേമ്പ്, മഞ്ഞൾ, തെങ്ങിൻ തൈ, ഉൾപ്പെടെ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോറസ്റ്റ് അധികൃതരെ സമീപിച്ച് പ്രായോഗിക നിർമാർജന മാർഗങ്ങൾ വാർഡിൽ നടപ്പിലാക്കി.
പ്രശ്ന പരിഹാരം തേടുകയാണ് കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്, മൂന്നുവർഷം പ്രായമായ തെങ്ങിൻതൈകൾ പോലും നശിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്,
തെങ്ങിൻ തൈകൾ നശിപ്പിക്കപ്പെട്ട പ്രദേശത്ത് വീടുകൾ വാർഡ് മെമ്പർ സന്ദർശിച്ചു. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു പരിഹാര മാർഗ്ഗങ്ങൾ തേടിയിട്ടുണ്ട്.
ക്രമാതീതമായി കാട്ടു പന്നികളുടെ എണ്ണം പെരുകുന്നത് കൃഷിക്ക് മാത്രമല്ല മനുഷ്യ ജീവനു പോലും ഭീഷണിയാണ്. രണ്ടര അടി വരെ ശരാശരി ഉയരമുള്ള കാട്ടു പന്നികളുടെ ഭാരം 30 മുതൽ 50 കിലോഗ്രാം വരെയാണ്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ഇവ ശരാശരി അഞ്ചു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു.
ഇവയെ ഭക്ഷണം ആക്കുന്ന മറ്റു മൃഗങ്ങളുടെ ഭീഷണി ഇവയ്ക്ക് ഇല്ലാത്തതു കൊണ്ട് തന്നെ നാട്ടിൽ ഇവ വളരെ വേഗം പെരുകാൻ ഉള്ള സാഹചര്യം ആണ് നിലവിലുള്ളത്.
കുഞ്ഞുങ്ങളുടെ ശരീരം തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. ഈ ശരീരത്തിൽ കറുത്ത വരകൾ കാണാറുണ്ട്. ഏകദേശം രണ്ടാഴ്ച മാത്രം അമ്മയുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ തുടർന്ന് അമ്മയോടൊപ്പം ഭക്ഷണത്തിനായി സഞ്ചരിക്കുന്നു.
കൂട്ടമായി എത്തുന്ന കാട്ടു പന്നികളാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. വലിയ തെങ്ങുകൾക്ക് വരെ തേറ്റ കൊണ്ട് പരിക്കേൽപ്പിക്കുന്ന സാഹചര്യമുണ്ട്. ഇരുചക്ര വാഹന യാത്രക്കാർക്കും ഇത് ഭീഷണിയാണ്. രണ്ടാം വർഷം മുതലാണ് ഇവയ്ക്കു തേറ്റ വളർന്നു തുടങ്ങുക.
കടുവ, കുറുക്കൻ, പുലി എന്നിവ കാട്ടു പന്നികളെ ഭക്ഷണമാക്കാറുണ്ട്. വന വിസ്തൃതിയിൽ ഉണ്ടായ കുറവു മൂലം കാടുകളുടെ സമീപ ഗ്രാമങ്ങളിൽ ഇവ കൂട്ടത്തോടെ ഭക്ഷണത്തിനായി ഇറങ്ങി തിരിച്ചു കാട്ടിലേക്ക് പോയിരുന്ന സ്ഥിതിയിൽ നിന്നും, മനുഷ്യ വാസ മേഖലകളിൽ തന്നെ സ്ഥിര താമസമാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്,
വാർഡിലെ കുന്നിൻ പ്രദേശത്താണ് രൂക്ഷമായ പ്രശ്നം. ജനകീയ സഹകരണത്തോടെ, വനം വകുപ്പ് അധികൃതരുടെ നിർദ്ദേശം അനുസരിച്ച് നിർമാർജന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ.