പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം ഇടിമിന്നലേറ്റ് തകർന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുണ്ടായ ഇടി മിന്നലിലാണ് പാനൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം തകരാറിലായത്. ഒറ്റലൈറ്റ് പോലും തെളിയാത്ത വിധമാണ് സിഗ്നൽ തകരാറിലായതെന്നതുകൊണ്ടുതന്നെ വിദഗ്‌ധ സംഘമെത്തി പരിശോധന നടത്തിയാലെ തകരാർ പരിഹരിക്കാനാകൂ. അതേസമയം സിഗ്നൽ സംവിധാനം ഇല്ലാതായതോടെ ഗതാഗതക്കുരുക്കില്ലാതായെന്നും സുഖമമായി യാത്ര ചെയ്യാനാകുന്നുണ്ടെന്നും ബസ് ജീവനക്കാരും പറഞ്ഞു.
രണ്ടു ദിവസമായി സമയത്തെത്താനാകുന്നുണ്ടെന്നും, പാനൂരു പോലെ ഇടുങ്ങിയ റോഡുള്ള സ്ഥലത്ത് സിഗ്നൽ സംവിധാനം പ്രായോഗികമല്ലെന്നും ബസ് ജീവനക്കാർ ചൂണ്ടിക്കാട്ടി.
ഓട്ടോ ഡ്രൈവർമാരും സിഗ്നൽ ഇല്ലാതായതോടെ സന്തോഷത്തിലാണ്. മിനിമം ചാർജിനുള്ള ഓട്ടം സന്തോഷത്തോടെയാണ് ഇപ്പോൾ ഏറ്റെടുക്കാറുള്ളതെന്നും ഡ്രൈവർമാർ പറഞ്ഞു.