Zygo-Ad

പാനൂരിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട:19.30ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ അറസ്റ്റിൽ

 


കൂത്തുപറമ്പ്:  കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിജിൽ കുമാർ. എം ന്റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. 

പാനൂരിലെ മീത്തലെ വീട്ടിൽ മമ്മു മകൻ നജീബ്. എം (54) നെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 

ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വില്പനക്കയാണ് ഇയാൾ ബ്രൗൺ ഷുഗർ എത്തിച്ചത്. മുംബൈയിൽ നിന്നാണ് ഇയാൾ ബ്രൗൺ ഷുഗർ എത്തിച്ചത്. മുംബൈയിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ചെറു പൊതികളിലാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി പിടികൂടിയ മയക്കുമരുന്നിനു ഒരു ലക്ഷത്തിലധികം വില വരും. 

10 വർഷം വരെ കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ 

(ഗ്രേഡ് )

ഷാജി. പി. സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രോഷിത്ത്. പി, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീഷ്. പി, പ്രനിൽ കുമാർ. കെ. എ, ശജേഷ്. സി. കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന. എം എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി എസിജെഎം കോടതിയിൽ ഹാജരാക്കും.

വളരെ പുതിയ വളരെ പഴയ